Wednesday, July 31, 2013

കനകയുടെ മരണം: ഒരു ഫ്ലാഷ് ബാക്ക്

കനകയ്ക്കു പത്ര സമ്മേളനം നടത്താൻ തോന്നിയത് ഭാഗ്യം.....ഇല്ലെങ്കിൽ ഒമ്പത് മണി വാർത്തയിൽ നികേഷ് കുമാറും വേണുവും വിനുവും വീണ ജോർജ്ജുമൊക്കെ പോസ്റ്റ് മോര്ട്ടം കൂടി നടത്തിയേനെ...!!!!!

Thursday, July 18, 2013

മലാല പറഞ്ഞത്തും നമ്മൾ അറിയേണ്ടതും

                   മലാല യൂസഫ്‌ സായിയെ അറിയാത്തവർ വളരെ ചുരുക്കമാണ് . കാരണം മലാല ലോകത്തിനു മുന്നിൽ താലിബാൻ ഭീകരതയുടെ ജീവിക്കുന്ന ഒരു പ്രതീകമാണ്. അല്ലെങ്കിൽ അങ്ങനെയാണ് അവതരിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്.പാശ്ചാത്യ മാധ്യമങ്ങൾ അനുപൂരകങ്ങൾ ആയി ചേർത്തിട്ടുള്ള വിശേഷണങ്ങൾ എല്ലാം യോജിക്കുന്നുവെങ്കിൽ വളരെ പ്രതിഭാധനമായൊരു വ്യക്തിത്വം തന്നെയാണ് ആ പതിനഞ്ചുകാരിയുടേത്.

   പള്ളിക്കൂടങ്ങൾ പെണ്കുട്ടികൾക്ക് കൂടിയുള്ളതാണെന്ന്  പ്രചരിപ്പിക്കുകയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി പോരാടിയതിന്റെ പേരിൽ താലിബാനിസത്തിന്റെ എകെ ഫോർട്ടി സെവെൻ വെടിയുണ്ടകൾ ഏറ്റു വാങ്ങേണ്ടി വരികയും ചെയ്ത മലാല ഇംഗ്ലണ്ടിലെ വിദഗ്ധ ചികിത്സ ഒന്ന് കൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണിലെ സ്കൂളിൽ പഠിക്കുന്ന മലാല തന്റെ പതിനാറാം ജന്മ ദിനമായ ജൂലൈ 12നു യു എന്നിൽ നടത്തിയ വികാരഭരിതമായ പ്രസംഗത്തിൽ തീവ്രവാദികൾ പുസ്തകങ്ങളെയും പേനയെയും ഭയക്കുന്നുവെന്ന് പറയുമ്പോൾ ലഭിച്ച മാധ്യമശ്രദ്ധ നമ്മെ മറ്റു പല കാര്യങ്ങൾ കൂടി ഓര്മ്മിപ്പിക്കുന്നു.